നിരാശനല്ല: എട്ട് വർഷം കാത്തിരുന്നെങ്കിൽ ഇനിയും കാത്തിരിക്കാൻ തയ്യാർ: ശ്രീശാന്ത്

Webdunia
വെള്ളി, 12 ഫെബ്രുവരി 2021 (12:46 IST)
ഐപിഎല്‍ താരലേലത്തിനുള്ള അന്തിമ പട്ടികയില്‍ ഇടംപിടിക്കാൻ സാധിക്കാത്തതിൽ നിരാശനല്ലെന്ന് എസ് ശ്രീശാന്ത്. ഐപിഎൽ താരലേല പട്ടികയിൽ ഇല്ലാത്തതിൽ നിരാശനല്ല. അടുത്ത സീസണിൽ വീണ്ടും ശ്രമിക്കും. എട്ട് വർഷം കാത്തിരുന്നില്ലെ, ഇനിയുമാകാം. വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്റെ വിജയം മാത്രമാണ് ഇപ്പോൾ ലക്ഷ്യമെന്നും ശ്രീശാന്ത് പറഞ്ഞു.
 
ഐപിഎൽ ലേലത്തിന് രജിസ്റ്റർ ചെയ്‌ത 1114 താരങ്ങളുടെ പട്ടിക 292ലേക്ക് ചുരുക്കിയപ്പോഴാണ് ശ്രീശാന്ത് പുറത്തായത്. 75 ലക്ഷം രൂപ ആയിരുന്നു ശ്രീശാന്തിന്റെ അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത്. അതേസമയം കേരളത്തിൽ നിന്നുള്ള അഞ്ച് താരങ്ങൾ ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ ഇടം പിടിച്ചു.സച്ചിൻ ബേബി, വിഷ്ണു വിനോദ്, മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീൻ, പേസര്‍ എംസി നിതീഷ്. കർണാടകയുടെ മലയാളി താരം കരുൺ നായർ എന്നിവരാണ് ആ താരങ്ങൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article