ഓട്ടത്തിൽ സഞ്ജു തോറ്റു, ഇംഗ്ലണ്ടിനെതിരായ നിശ്ചിത ഓവർ ടീമിൽ ഇടംപിടിയ്ക്കുക ഇനി കഠിനം

Webdunia
വെള്ളി, 12 ഫെബ്രുവരി 2021 (11:15 IST)
മുംബൈ: ഫിറ്റ്നസ് പരിശോധിയ്ക്കുന്നതിനായി ബിസിസിഐ ഏർപ്പെടുത്തിയ രണ്ടുകിലോമീറ്റർ ഓട്ടം പരാജയപ്പെട്ട് സഞ്ജു സാംസൺ. ബെംഗളുരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടത്തിയ ഫിറ്റ്നസ് ടെസ്റ്റിലാണ് സഞ്ജു ഉൾപ്പടെ ആറു യുവതാരങ്ങൾ പരാജയപ്പെട്ടത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരകളിലേയ്കുള്ള ടീമിൽ ഇടംപിടിയ്ക്കണം എങ്കിൽ ഈ കടമ്പ കടന്നേ മതിയാകു. പുതുതായി ഉൾപ്പെടുത്തിയ താരങ്ങൾ ആയതിനാൽ ടെസ്റ്റ് പാസാകുന്നതിനായി ഒരവസരരം കൂടി സഞ്ജു ഉൾപ്പടെയുള്ള തരങ്ങൾക്ക് ലഭിയ്ക്കും. രണ്ടാമത്തെ അവസരത്തിൽ വിജയിച്ചാൽ മാത്രമേ ഇംഗ്ലണ്ടിനെതിരായ ഏകദിന ടി20 ടീമുകളിൽ ഇടം നെടാനാകു. 
 
അല്ലാത്തപക്ഷം അവസരാം നഷ്ടമാകും. ഈ വർഷത്തെ ടി20 ലോകകപ്പ് ടിമിനെ കൂടി മുന്നിൽകണ്ടാണ് ബിസിസിഐയുടെ പരിശോധന എന്നതിനാൽ ടെസ്റ്റിൽ പരാജയപ്പെടുന്നത് താരങ്ങൾക്ക് വലിയ തിരിച്ചടിയാകും. ഇഷാന്‍ കിഷന്‍, നിതീഷ്​റാണ, രാഹുല്‍ തെവാത്തിയ, സിദ്ധാര്‍ഥ്​കൗള്‍, ജയദേവ്​ഉനദ്​കട്ട് എന്നിവരാണ് രണ്ടു കിലോമീറ്റർ ഓട്ടത്തിൽ പരാജയപ്പെട്ട മറ്റു താരങ്ങൾ. 2018ല്‍ സഞ്ജു സാംസണ്‍, മുഹമ്മദ്​ഷമി, അംബാട്ടി റായിഡു എന്നിവര്‍ സമാനമായി ടെസ്റ്റിൽ പരാജയപ്പെട്ടിരുന്നു. പിന്നാലെ ഇംഗ്ലണ്ട്​പര്യടനത്തിലെ നിശ്ചിത ഓവർ ടീമുകളിൽനിന്നും ഇവര്‍ പുറത്താവുകയും ചെയ്തു. ബാറ്റ്സ്‌മാന്‍, വിക്കറ്റ്​കീപ്പര്‍, സ്പിന്നര്‍ എന്നിവര്‍ എട്ടുമിനിറ്റ് 30 സെക്കൻഡുകൾകൊണ്ടും, ഫാസ്റ്റ്​ബൗളർമാർ​എട്ടുമിനിറ്റ്​15 സെക്കന്‍ൻഡുകൾകൊണ്ടും രണ്ട് കിലോമീറ്റർ പൂർത്തിയാക്കണം എന്നാണ് ചട്ടം .

അനുബന്ധ വാര്‍ത്തകള്‍

Next Article