മാർഗനിർദേശങ്ങൾ ലംഘിച്ചു; ബിബിസിയ്ക്ക് നിരോധനം ഏർപ്പെടുത്തി ചൈന

വെള്ളി, 12 ഫെബ്രുവരി 2021 (09:04 IST)
ബെയ്‌ജിങ്: ബിബിസി ചാനൽ സംപ്രേഷണം ചെയ്യുന്നതിന് ചൈനയിൽ വിലക്കേർപ്പെടുത്തി ചൈനീസ് ഗവൺമെന്റ്. പ്രക്ഷേപണത്തിനുള്ള മാർഗനിർദേശങ്ങൾ ചൈന ലംഘിച്ചു എന്നുകാട്ടിയാണ് സംപ്രേഷണം ചൈന നിരോധിച്ചത്. വാര്‍ത്തകള്‍ സത്യസന്ധമായിരിക്കണമെന്നും, ചൈനയുടെ രാഷ്ട്ര താത്പര്യങ്ങളെ വേദനിപ്പിയ്ക്കാത്തതാവണമെന്നുമുളള നിര്‍ദ്ദേശങ്ങൾ ബിബിസി ലംഘിച്ചതായി ചൈനയുടെ ടിവി, റേഡിയോ ഭരണനിര്‍വ്വഹണ സംവിധാനം വ്യക്തമാക്കുകയായിരുന്നു. 
 
ചൈനയില്‍ പ്രക്ഷേപണം തുടരാന്‍ ബിബിസിയെ അനുവദില്ലെന്നും പ്രക്ഷേപണത്തിനായുളള പുതിയ വാര്‍ഷിക അപേക്ഷ സ്വീകരിക്കില്ലെന്നും ചൈനീസ് സര്‍ക്കാര്‍ പ്രസ്‌താവനയിലൂടെ അറിയിച്ചു. അതേസമയം ചൈനയുടെ നടപടി നിരാശാജനകമാണെന്നായിരുന്നു ബിബിസിയുടെ മറുപടി. ബിബിസി നിരോധിച്ചത് മാധ്യമ സ്വാതന്ത്രത്തിൻ‌മേലുളള കടന്നുകയറ്റമാണെന്നും അത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പ്രതികരിച്ചു. സംഭവത്തെ അപലപിച്ച്‌ അമേരിക്കും രംഗത്തെത്തിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍