തുടർച്ചയായ മത്സരങ്ങൾ തളർത്തുന്നു, താരങ്ങളും മനുഷ്യരാണ്, വിശ്രമം വേണം: ആവശ്യവുമായി രവി ശാസ്ത്രി

വെള്ളി, 5 ഫെബ്രുവരി 2021 (19:29 IST)
2021ലെ ഐപിഎൽ സീസണിന് പിന്നാലെ ഇന്ത്യൻ താരങ്ങൾക്ക് വിശ്രമം അനുവദിക്കണമെന്ന ആവശ്യവുമായി ടീം പരിശീലകൻ രവി ശാസ്‌ത്രി. ടീമിന് രണ്ടാഴ്‌ച്ചയെങ്കിലും വിശ്രമം അനുവദിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
 
വിവിധ പര്യടനങ്ങളുടെ ഭാഗമായ ബയോ ബബിൾ,ക്വാറന്റൈൻ കാലഘട്ടവുമെല്ലാം മാനസിക പിരിമുറുക്കം കൂട്ടുന്നതാണ്. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടക്കുന്ന നാല് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമടങ്ങുന്ന പരമ്പര കഴിഞ്ഞ് താരങ്ങൾ നേരെ പോകുന്നത് ഐപിഎൽ കളിക്കാനാണ്. ഇതിനു ശേഷം മറ്റ് പരമ്പരകള്‍ക്ക് മുമ്പ് താരങ്ങള്‍ക്ക് രണ്ടാഴ്ചത്തെ വിശ്രമം അനുവദിക്കണമെന്നാണ് ശാസ്ത്രിയുടെ ആവശ്യം.
 
ഐപിഎല്ലിന് പിന്നാലെ നാട്ടിൽ നടക്കുന്ന ശ്രീലങ്കൻ പരമ്പരയും പിന്നാലെ യോഗ്യത നേടുകയാണെങ്കില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ശേഷം ട്വന്റി 20 ലോകകപ്പുമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍