കളിക്കാർക്ക് കോലിയുടെ കീഴിൽ കളിക്കാൻ ഭയം, രഹാനെ നയിക്കട്ടെ, കോലി ബാറ്റിങ്ങിൽ ശ്രദ്ധ നൽകട്ടെ

ചൊവ്വ, 2 ഫെബ്രുവരി 2021 (17:30 IST)
വിരാട് കോലി ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്‌റ്റൻ സ്ഥാനം ഉപേക്ഷിച്ച് പൂർണമായും ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുൻ ഓസീസ് താരം ഷെയ്‌ൻ ലീ. കോലിക്ക് കീഴിൽ ഭയത്തോടെയാണ് മറ്റ് ഇന്ത്യൻ കളിക്കാർ കളിക്കുന്നതെന്നും ലീ പറഞ്ഞു.
 
രഹാനെയ്‌ക്ക് കീഴിൽ കളിക്കുമ്പോൾ കളിക്കാർക്ക് കൂടുതൽ ആശ്വാസമുള്ളതായി തോന്നിയിട്ടുണ്ട്. കോലി എക്കാലത്തെയും മികച്ച ബാറ്റ്സ്മാനാണ്. എന്നാൽ കോലി തങ്ങളുടെ കയ്യിൽ നിന്നും ആവശ്യപ്പെടുന്ന പ്രകടനം കളിക്കാരെ ഭയപ്പെടുത്തുന്നു. ഞാൻ സെലക്‌ടർ ആയിരുന്നെങ്കിൽ രഹാനെയെ ക്യാപ്‌റ്റൻ ആക്കുമായിരുന്നു.ബാറ്റ്സ്മാൻ എന്ന നിലയിൽ മാത്രം കോലി കളിക്കുന്നതാണ് ടീമിന് നല്ലത്. ലീ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍