3-0, അല്ലെങ്കില്‍ 3-1, ഇന്ത്യ ഇംഗ്ലണ്ടിനെ തകർക്കുമെന്ന് ഗൗതം ഗംഭീർ

ചൊവ്വ, 2 ഫെബ്രുവരി 2021 (14:49 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 3-0 അല്ലെങ്കിൽ 3-1ന് സ്വന്തമാക്കുമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. പിങ്ക് ബോൾ ടെസ്റ്റിൽ മാത്രമാണ് ഇംഗ്ലണ്ടിന് അല്പമെങ്കിലും സാധ്യതയുള്ളതെന്നും ഗംഭീർ അഭിപ്രായപ്പെട്ടു.
 
നിലവിലെ ഇംഗ്ലീഷ് സ്പിൻ നിരയെ വെച്ച് ഇംഗ്ലണ്ട് ഇന്ത്യയിൽ ജയിക്കാൻ യാതൊരു സാധ്യതയും കാണുന്നില്ല. സാഹചര്യം കണക്കിലെടുക്കുമ്പോൾ ഇംഗ്ലണ്ടിന് അല്പമെങ്കിലും സാധ്യത പിങ്ക് ബോൾ ടെസ്റ്റിൽ മാത്രമാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പര നേടുന്നത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കെത്താൻ എത്രമാത്രം പ്രധാനമാണെന്ന് കോലിക്കറിയാം.
 
ശ്രീലങ്കയിൽ റൂട്ട് നന്നായി കളിച്ചു. എന്നാൽ ഇന്ത്യയിൽ ബു‌മ്രയെ പോലെ അതല്ലെങ്കിൽ ആത്മവിശ്വാസത്തിന്റെ അങ്ങേതലയ്‌ക്കൽ നിൽക്കുന്ന അശ്വിനെ പോലെ ഒരു ബൗളറെ നേരിടുമ്പോൾ കാര്യങ്ങൾ വ്യത്യസ്‌തമായിരിക്കും ഗംഭീർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍