ആദ്യത്തെ കൺമണിക്ക് പേര് നൽകി അനുഷ്‌കയും വിരാടും, കുഞ്ഞിനൊപ്പമുള്ള ചിത്രം വൈറൽ

കെ ആര്‍ അനൂപ്

തിങ്കള്‍, 1 ഫെബ്രുവരി 2021 (12:39 IST)
വിരാട് കോലി - അനുഷ്‌ക ശര്‍മ താര ദമ്പതിമാരുടെ ഓരോ വിശേഷങ്ങളും അറിയാന്‍ ആരാധകർക്ക് ഇഷ്ടമാണ്. ജനുവരി 11ന് ഇരുവരുടേയും ജീവിതത്തിൽ കുഞ്ഞു മാലാഖ എത്തി. തങ്ങളെ മറ്റൊരു തലത്തിലേക്ക് കുഞ്ഞിൻറെ ജനനം കൊണ്ടുപോയി എന്ന് പറഞ്ഞുകൊണ്ട് മകളുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് അനുഷ്ക. ‘വാമിക’ എന്നാണ് ആദ്യ കൺമണിക്ക് ഇരുവരും പേര് നൽകിയിരിക്കുന്നത്.
 
"ഞങ്ങൾ സ്നേഹത്തോടും നന്ദിയോടും ഒപ്പം ഒരുമിച്ച് ജീവിച്ചുവെങ്കിലും ഈ കുഞ്ഞു വാമിക അതിനെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോയി. കണ്ണീർ, ചിരി, സങ്കടം, ആനന്ദം - മിനിറ്റുകൾക്കുള്ളിൽ പലവിധ വികാരങ്ങൾ ആണ് അനുഭവിക്കുന്നത്. ഉറക്കം കുറവാണെങ്കിലും ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും എല്ലാവർക്കും നന്ദി" - അനുഷ്ക കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍