ജൂനിയർ അനുഷ്‌ക എത്തി, കോഹ്‌ലി അനുഷ്‌ക താരദമ്പതിമാർക്ക് പെൺകുഞ്ഞ്

തിങ്കള്‍, 11 ജനുവരി 2021 (20:39 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിക്കും ബോളിവുഡ് നടി അനുഷ്‌ക ശർമ്മയ്‌ക്കും പെൺകുഞ്ഞ് പിറന്നു. ഇന്ന് വൈകീട്ടാണ് കുഞ്ഞ് ജനിച്ച വിവരം കോലി ട്വിറ്ററിലൂടെ അറിയിച്ചത്. ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ വാക്കുകൾ.
 

♥️ pic.twitter.com/js3SkZJTsH

— Virat Kohli (@imVkohli) January 11, 2021
ഈ വർഷം ഓഗസ്റ്റിലാണ് ജീവിതത്തിലേക്ക് മൂന്നാമതൊരാൾ കൂടി വരുന്ന വിവരം താരദമ്പതികൾ പങ്കുവെച്ചത്. ഗർഭിണിയായ അനുഷ്‌കയെ ചേർത്തുപിടിച്ചുകൊണ്ടുള്ള ചിത്രമാണ് അന്ന് പങ്കുവെച്ചത്. ഞങ്ങളിനി മൂന്ന്, 2021 ജനുവരിയിൽ വരും എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. അതേസമയം താരദമ്പതികൾക്ക് ആശംസകളുമായി ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് എത്തിയിരിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായി തന്നെ ഇരിക്കുന്നുവെന്നാണ് റിപ്പോർട്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍