മത്സരത്തിൽ സെഞ്ച്വറി നേടി കിവീസ് താരം റോസ് ടെയ്‌ലർ സെഞ്ച്വറി നേടിയതിനൊപ്പം തന്നെ നാക്ക് പുറത്തേക്കിട്ട് ആഘോഷിക്കുന്ന ടെയ്‌ലറുടെ രീതി വലിയ ചർച്ചയായിരുന്നു. സെഞ്ച്വറി നേടുമ്പോളെല്ലാം ടെയ്‌ലർ ഇത്തരത്തിൽ നാക്ക് പുറത്തേക്ക് ഇടാറുണ്ട്. സെഞ്ച്വറി നേട്ടത്തിൽ ടെയ്‌ലറെ അഭിനന്ദിച്ചുകൊണ്ട് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് ചെയ്ത ട്വീറ്റ് ചെയ്തതോടെയാണ് വിഷയം ചർച്ചയായത്.
സെഞ്ചുറിയടിച്ചാല്‍ താങ്കളെന്തിനാണ് ഇങ്ങനെ നാക്ക് പുറത്തിടുന്നത് എന്ന് എനിക്കൊന്ന് പറഞ്ഞുതരാമോ എന്നായിരുന്നു ഭാജിയുടെ ട്വീറ്റ് ഇതിന് പിന്നാലെ ഐ.പി.എല്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഭാജിയുടെ ഈ ട്രോളിനൊപ്പം ചേര്‍ന്നു. എന്നാൽ നാക്ക് പുറത്തിടുന്ന ടെയ്‌ലറിന്റെ ആഘോഷത്തെ പറ്റി മുൻപ് തന്നെ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.2015-ല്‍ ക്രിക്കറ്റ് ഡോട്ട്‌കോം എയുവിന് അനുവദിച്ച അഭിമുഖത്തിലാണ് ടെയ്‌ലര്‍ സംഭവത്തെ പറ്റി വിശദമാക്കിയത്.