വിക്കറ്റ് തെറിച്ചിട്ടും മാരക അപ്പീലുമായി ജഡേജ; അമ്പരന്ന് അമ്പയര്‍മാര്‍ - വീഡിയോ വൈറല്‍

Webdunia
ബുധന്‍, 6 ഡിസം‌ബര്‍ 2017 (10:25 IST)
ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ അമ്പയറെ പോലും അമ്പരപ്പിച്ച് രവീന്ദ്ര ജഡേജയുടെ അപ്പീല്‍. നാലാം ദിനം ജഡേജ എറിഞ്ഞ അവസാന ഓവറിലായിരുന്നു ചിരിപടര്‍ത്തുന്ന രംഗങ്ങള്‍ അരങ്ങേറിയത്. ആ ഓവറിലെ ആദ്യ ബോളില്‍ തന്നെ ജഡേജ കരുണ രത്‌നയെ പുറത്താക്കി. തുടര്‍ന്ന് ബാക്കിയുള്ള ബോളുകള്‍ തട്ടിമുട്ടി രക്ഷപ്പെടുന്നതിനായിരുന്നു ക്രീസിലുണ്ടായിരുന്ന ലക്മലിന്റെ ശ്രമം.
 
ഓവറിലെ നാലാം ബോളിലായിരുന്നു ജഡേജയ്ക്ക് അമളി പിണഞ്ഞത്. ജഡേജ എറിഞ്ഞ ബോള്‍ ഫ്രണ്ട് ഫൂട്ടില്‍ ലക്മല്‍ പ്രതിരോധിച്ചെങ്കിലും പന്ത് വിക്കറ്റിലേക്ക് പോകുന്നത് തടയാന്‍ കഴിഞ്ഞില്ല. വിക്കറ്റ് കീപ്പറും മറ്റു ഫീല്‍ഡര്‍മാരും ആഘോഷം തുടങ്ങിയപ്പോഴും ലക്മല്‍ ഔട്ടായെന്ന കാര്യം മനസിലാക്കാതെ ജഡേജ എല്‍ബിക്കായി അപ്പീല്‍ ചെയ്യുന്ന തിരക്കിലായിരുന്നു.
 
ബാറ്റ്‌സ്മാന്‍ ഔട്ടായിപ്പോയ ശേഷവും ജഡേജയുടെ ഗംഭീര അപ്പീലിംങ് തുടര്‍ന്നു. ഇതു കണ്ട് അമ്പയര്‍ പോലും അമ്പരന്നുപോയി. അപ്പോഴും സംഭവിച്ച കാര്യമെന്താണെന്ന് ജഡേജയ്ക്ക ഒരു പിടിപാടുമുണ്ടായിരുന്നില്ല. സഹതാരങ്ങള്‍ വന്ന് പറഞ്ഞപ്പോഴായിരുന്നു സംഭവം അദ്ദേഹത്തിന് മനസിലാകുന്നത്. തുടര്‍ന്ന് ഒരു ചമ്മല്‍ ചിരി പാസാക്കി വിക്കറ്റ് ആഘോഷിക്കുകയും ചെയ്തു.
 
വീഡിയോ കാണാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
 

അനുബന്ധ വാര്‍ത്തകള്‍

Next Article