രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ ഒരു അദ്ധ്യായം ആരംഭിക്കുകയാണെന്നും മന്‍മോഹന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്സ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നലെ വൈകുന്നേരം മൂന്ന് വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാനിരിക്കെ ഇതുവരെ മറ്റാരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല.
രാഹുലിനെതിരെ ആരും മത്സരിക്കില്ല എന്നാണ് കരുതപ്പെടുന്നത്. കോണ്‍ഗ്രസ്സിന്റെ ഭരണഘടന അനുസരിച്ച് രാഹുല്‍ സ്വമേധയാ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും 10 പ്രാദേശിക കോണ്ഗ്രസ്സ് കമ്മിറ്റി പ്രധിനിധികളില്‍ നിന്നും മത്സരിക്കുന്നതിനുള്ള സമ്മതവും തേടിയിരിക്കണം. വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ നല്‍കിയത്. ഈ മാസം 11 ആണ് നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയ്യതി.