കാത്തിരുന്ന നിമിഷം; ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍
ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 മത്സരത്തിനുള്ള ടീമിൽ മലയാളി താരം ബേസിൽ തമ്പി ഇടംപിടിച്ചു. വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനെ തുടർന്ന് ഉപനായകൻ രോഹിത് ശർമയാണ് ഇന്ത്യന്‍ ടീമിന്റെ നായകൻ.
തമിഴ്നാട് താരം വാഷിംഗ്ടൺ സുന്ദറും ബേസിൽ തമ്പിക്കൊപ്പം ടീമിൽ ഇടംപിടിച്ചു. രഞ്ജി ക്രിക്കറ്റിലെയും ഐപിഎല്ലിലെയും മികച്ച പ്രകടനമാണ് ഫാസ്റ്റ് ബൗളറായ ബേസിൽ തമ്പിയെ ഇന്ത്യൻ സീനിയർ ടീമിലെത്തിച്ചത്.
നേരത്തെ ഏകദിന ടീമില്‍ ബേസില്‍ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അവസരം ലഭിച്ചില്ല.