ഇന്ത്യന്‍ ടീമിന്റെ ചങ്ക് ബ്രോയെ കാണാനില്ല; കാരണം സച്ചിന്‍ - എല്ലാം ദൈവം തീരുമാനിക്കുമെന്ന് സുധീര്‍

Webdunia
ശനി, 10 ഡിസം‌ബര്‍ 2016 (18:35 IST)
ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങളില്‍ ശരീരമാസകലം ത്രിവര്‍ണനിറം പൂശി ദേശീയ പതാക വീശിയും ഗ്യാലറിയില്‍ പതിവായി കാണാറുള്ള സുധീര്‍ ഗൌതം ഇംഗ്ലണ്ടിനെതിരായ മുംബൈ ടെസ്‌റ്റിന്റെ ആദ്യ ദിനം കാണാതിരുന്നത് ശ്രദ്ധേയമായിരുന്നു. സുധീറിന്റെ അസാന്നിദ്ധ്യം ചര്‍ച്ചയാകുകയും അദ്ദേഹം എവിടെയെന്ന് പലരും ചോദിക്കുകയും ചെയ്‌തിരുന്നു.

പ്രീയതാരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വിളിച്ചതിനാലാണ് ആദ്യ ദിനം കളി കാണാന്‍ എത്താതിരുന്നതെന്നാണ് സുധീര്‍ വ്യക്തമാക്കിയത്. ബാഡ്‌മിന്റണ്‍ പ്രീമിയര്‍ ലീഗിലെ പ്രൊമോഷണല്‍ ഷൂട്ടിംഗില്‍ പങ്കെടുക്കാന്‍ സച്ചിന്‍ ക്ഷണിച്ചു. വീഡിയോ ചിത്രീകരണത്തിന് ഉണ്ടാകണമെന്ന് സച്ചിന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. അദ്ദേഹം വിളിച്ചാല്‍ എനിക്ക് പോകാതിരിക്കാന്‍ സാധിക്കില്ല. ആ ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാലാണ് മുംബൈ ടെസ്‌റ്റിന്റെ ആദ്യ ദിനം എത്താന്‍ കഴിയാതിരുന്നതെന്നും സുധീര്‍ വ്യക്തമാക്കി.

സച്ചിന്‍ എനിക്ക് ദൈവ തുല്ല്യനാണ്. അദ്ദേഹത്തിനുവേണ്ടി മരിക്കാന്‍ വരെ ഒരുക്കമാണ് ഞാന്‍. സച്ചിന്‍ എന്തെങ്കിലും പറഞ്ഞാല്‍ മറുത്തൊന്നും ചോദിക്കാതെ അത് ചെയ്യും. അദ്ദേഹം കഴിഞ്ഞെ എനിക്ക് മറ്റെന്തും ഉള്ളൂവെന്നും സുധീര്‍ പറഞ്ഞു.

അതേസമയം, ഷൂട്ട് കഴിഞ്ഞയുടന്‍ സുധീര്‍ ടെസ്റ്റ് കാണാന്‍ വാങ്കഡെയിലേക്ക് പറന്നു. വിമാന ടിക്കറ്റെല്ലാം നല്‍കിയത് സച്ചിനായിരുന്നു.
Next Article