ഇന്ത്യയെ തോൽ‌പ്പിച്ച് തുടങ്ങണം: ടി20 ലോകകപ്പിൽ നയം വ്യക്തമാക്കി പാകി‌സ്‌താൻ

Webdunia
വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (14:51 IST)
ടി20 ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ച് കൊണ്ട് തുടക്കമിടാനാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്ഥാൻ നായകൻ ബാബർ അസം. ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ സമ്മർദ്ദം കൂടുതൽ ഇന്ത്യയ്ക്ക് മുകളിലാണെന്നും താരം അഭിപ്രായപ്പെട്ടു.
 
ഇന്ത്യയെ തോൽപ്പിച്ചുകൊണ്ട് ലോകകപ്പ് ക്യാമ്പയിൽ ആരംഭിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. യുഎഇ എന്നത് ഞങ്ങൾക്ക് ഹോം ഗ്രൗണ്ടിൽ കളിക്കുന്നത് പോലെയാണ്. ബാബർ പറഞ്ഞു.ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഒക്‌ടോബർ 24നാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം. 2019 ഇംഗ്ലണ്ട് ലോകകപ്പിന് ശേഷം ഇരു ടീമുകളും നേർക്കുനേർ ഏറ്റുമുട്ടിയിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article