ധവാന് ബാറ്റ് ചെയ്യുന്നത് കാണുന്നതുതന്നെ ഒരു പ്രത്യേകതയാണ്. നല്ല താളത്തിലായിരിക്കും പലപ്പോളും അവന്‍ ബാറ്റ് ചെയ്യുക.ചാമ്പ്യന്‍സ് ട്രോഫിയില്‍ ധവാന് ഇടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടില്‍ രോഹിത്തും ധവാനും ഓപ്പണര്‍മാരായി ഇറങ്ങുന്നതായിരിക്കും ശരിയായ തീരുമാനമെന്നും ലക്ഷ്മണ്‍ പറഞ്ഞു
ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടാന്‍ ഇന്ത്യയ്ക്ക് മികച്ച അവസരമാണുള്ളതെന്നും സെമിയിലെത്തുന്ന ടീമുകളില്‍ ഒന്ന് ടീം ഇന്ത്യയായിരിക്കുമെന്നും ലക്ഷ്മണ്‍ പറഞ്ഞു. ജൂണ്‍ ഒന്ന് മുതലാണ് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്ക് തുടക്കമാകുക. മത്സരത്തിനായുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.