353 ഇന്നിങ്‌സുകളില്‍ നിന്നാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഏഷ്യയില്‍ 16,000 റണ്‍സ് എന്ന നേട്ടം സ്വന്തമാക്കിയത്. കോലിക്കു വേണ്ടി വന്നത് 340 ഇന്നിങ്‌സുകള്‍ മാത്രം. 360 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയാണ് മൂന്നാമത്. രാജ്യാന്തര ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ 4,000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമാകാനും കോലിക്കു സാധിച്ചു.
സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിരിക്കുന്നത്, 21741 റണ്‍സ്. 18,423 റണ്‍സുമായി സംഗക്കാര രണ്ടാം സ്ഥാനത്ത്. മഹേള ജയവര്‍ധനെ (17,386) ആണ് മൂന്നാമത്. 16,025 റണ്‍സുമായി കോലി നാലാം സ്ഥാനത്തെത്തി.