അച്ഛൻ മരിച്ച് സംസ്കാര ചടങ്ങ് കഴിഞ്ഞയുടൻ ടീമിനുവേണ്ടി ക്രിക്കറ്റ് കളിക്കാൻ പോയി: കോഹ്ലി പറയുന്നു

Webdunia
തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (15:40 IST)
ലോകക്രിക്കറ്റിലെ തന്നെ മികച്ച ബാറ്റ്സ്‌മാൻ ആണ് വിരാട് കോഹ്ലി. ഇതിഹാസ താരം സച്ചിന്റെ വരെ റെക്കോർഡുകൾ പഴങ്കഥയാക്കിയാണീ താരം കുതിക്കുന്നത്. കോഹ്ലിക്കേ നേരെ പന്തെറിയുക എന്നത് ബൌളർമാർക്ക് സമ്മർദ്ദം ഉണ്ടാക്കുന്ന കാര്യമാണ്. 
 
2006 ഡിസംബറിൽ കോഹ്ലി തന്റെ ഫാമിലിക്ക് നൽകിയ വാഗ്ദാനം ആയിരുന്നു ‘ഇന്ത്യൻ ടീമിനു’ വേണ്ടി താൻ നീലക്കുപ്പായം അണിയുമെന്നത്. കാരണം അദ്ദേഹത്തിന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത്. അന്ന് 18 കാരനായ കോഹ്ലി  കര്‍ണാടകയ്ക്കെതിരായി രഞ്ജി ട്രോഫി മത്സരത്തില്‍ ദില്ലിക്ക് വേണ്ടി കളിക്കുകയായിരുന്നു. 
 
90 റണ്‍സുമായി പുറത്താകാതെ നിന്ന സമയത്താണ് അച്ഛൻ മരിച്ചത്. അച്ഛന്റെ ആഗ്രഹമായിരുന്നു താൻ ക്രിക്കറ്റ് കളിക്കണമെന്നത്, അതിനാൽ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ ശേഷം പിറ്റേന്ന് ദില്ലിക്ക് വേണ്ടി താൻ വീണ്ടും ബാറ്റ് ചെയ്യുകയായിരുന്നുവെന്ന് കോഹ്ലി പറയുന്നു. ഡ്രസ്സിംഗ് റൂമില്‍ തകര്‍ന്നിരുന്ന തന്നെ സഹപ്രവര്‍ത്തകരാണ് ആശ്വസിപ്പിച്ചതെന്ന് കോഹ്ലി പറഞ്ഞു. 
 
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത് തന്റെ അച്ഛന്റെ മരണമാണെന്നും കോലി പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

Next Article