എഴുന്നേറ്റോ..? കോഫി വേണോ..? - രഹാനെയെ ട്രോളി അശ്വിൻ, ഏറ്റെടുത്ത് ആരാധകർ

ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (11:54 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് ജയം നേടിത്തന്നവരിൽ അജിൻ‌ക്യ രഹാനയുടെ പങ്ക് ചെറുതല്ല. 8 മാസങ്ങള്‍ക്ക് ശേഷം ടെസ്റ്റില്‍ ഒരു സെഞ്ചുറി നേടാന്‍ താരത്തിന് സാധിച്ചിരുന്നു. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രഹാനെ രണ്ടാമതുണ്ട്. 
 
വിജയം നേടി ഏറെ സമയം കഴിഞ്ഞ് ട്വിറ്ററിൽ പോസ്റ്റിട്ട രഹാനയെ കളിയാക്കി ആർ അശ്വിൻ രംഗത്തെത്തിയതോടെയാണ് രഹാനെ വീണ്ടും ശ്രദ്ധയാകർഷിക്കുന്നത്. ''ടീമിന് വേണ്ടി സംഭാവന ചെയ്യുന്നതിനേക്കാള്‍ മികച്ചതായി മറ്റൊന്നുമില്ല. പരമ്പര ജയിക്കാന്‍ സാധിച്ചതിലും ഏറെ സന്തോഷം.'' എന്നായിരുന്നു രഹാനയുടെ പോസ്റ്റ്. എന്നാല്‍ വിജയം കഴിഞ്ഞ് ഏറെ സമയം കഴിഞ്ഞാണ് രഹാനെയുടെ ട്വീറ്റെത്തിയത്.
 
ഇതിന് മറുപടിയുമായി അശ്വിനെത്തി. അശ്വിന്‍ ട്വീറ്റില്‍ ചോദിക്കുന്നതിങ്ങനെ... ''എഴുന്നേറ്റോ..? കോഫി വേണോ..?'' എന്നാണ് അശ്വിന് പരിഹാസത്തോടെ ചോദിക്കുന്നത്. മറുപടിയുമായി നിരധവി ആരാധകരാണ് എത്തിയത്.

Are you up jinx?? Coffee??

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍