ഈ ജയം കേരളത്തിന് സമർപ്പിക്കുന്നു, ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ചെറിയ കാര്യം: കൈയ്യടി നേടി വിരാട്

Webdunia
ബുധന്‍, 22 ഓഗസ്റ്റ് 2018 (17:57 IST)
ഇംഗ്ലണ്ടിലെ ഇന്ത്യയുടെ ടെസ്റ്റ് വിജയം പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനു സമർപ്പിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. കേരളത്തിലെ കാര്യങ്ങൾ കഷ്ടമാണ്. ക്രിക്കറ്റ് ടീമെന്ന നിലയ്ക്കു ഞങ്ങൾക്കു ചെയ്യാൻ സാധിക്കുന്ന ചെറിയ കാര്യമാണിതെന്ന് വിരാട് ഇംഗ്ലണ്ടിൽ കളി കഴിഞ്ഞ ശേഷം വ്യക്തമാക്കി. 
 
521 എന്ന വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിനെ 317 റൺസിലാണ് ഇന്ത്യ തളച്ചത്. ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലാണ് ഇന്ത്യ വിജയത്തിളക്കം സ്വന്തമാക്കുന്നത്. നാലാം ദിനത്തിൽ നിർണ്ണായകമായ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രിത് ബുംമ്രയാണ് ഇംഗ്ലണ്ടിന്റെ പതനത്തിന് ആക്കം കൂട്ടിയത്.
 
ആദ്യ ഇന്നിംഗ്സിൽ കാട്ടിയ ബാറ്റിംഗ് മികവ് രണ്ടാം ഇന്നിംഗ്സിലും ഇന്ത്യ തുടർന്നു. അദ്യ ഇന്നിംഗ്സിൽ 168 റൺസ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 352 എന്ന നിലയിൽ ഡിക്ലയറ് ചെയ്യുകയായിരുന്നു. അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ട് രണ്ട് വിജയവും ഇന്ത്യ ഒരു വിജയവുമാണ് സ്വന്തമാക്കിയിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article