ട്രെൻബ്രിജ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 203 റൺസിന് തകർത്ത് ഇന്ത്യ

ബുധന്‍, 22 ഓഗസ്റ്റ് 2018 (16:49 IST)
ട്രെൻബ്രിജ് ടെസ്റ്റിൽ ഇന്ത്യക്ക് 203 റൺസിന്റെ കൂറ്റൻ ജയം. 521 എന്ന വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിനെ 317 റ്ൺസിൽ ഇന്ത്യ തളച്ചു. ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലാണ് ഇന്ത്യ വിജയത്തിളക്കം സ്വന്തമക്കുന്നത്. നാലാം ദിനത്തിൽ നിർണ്ണായകമായ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രിത് ബുംമ്രയാണ് ഇംഗ്ലണ്ടിന്റെ പതനത്തിന് ആക്കം കൂട്ടിയത്.
 
ആദ്യ ഇന്നിംഗ്സിൽ കാട്ടിയ ബാറ്റിംഗ് മികവ് രണ്ടാം ഇന്നിംഗ്സിലും ഇന്ത്യ തുടർന്നു. അദ്യ ഇന്നിംഗ്സിൽ 168 റൺസ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 352 എന്ന നിലയിൽ ഡിക്ലയറ് ചെയ്യുകയായിരുന്നു.
 
വിജയത്തിനു ഒരു വിക്കറ്റ് മാത്രം അകലെയാണ് അഞ്ചാം ദിവസം ഇന്ത്യ കളി ആരംഭിക്കുന്നത്. ജെയിംസ് ആൻഡേഴ്സനെ അശ്വിന്റെ പന്തിൽ രഹാനെ കൈപ്പിടിയിലൊതിക്കിയതോടെ അഞ്ചാം ദിവസം ഇന്ത്യ മികച്ച വിജയം സ്വന്തമാക്കുകയായിരുന്നു. അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ട് രണ്ട് വിജയവും ഇന്ത്യ ഒരു വിജ്യവുമാണ് സ്വന്തമാക്കിയിരിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍