കേരളത്തിന് അടിയന്തരമായി 2000 കോടി നൽകണമെന്ന് സീതാറാം യെച്ചൂരി

ബുധന്‍, 22 ഓഗസ്റ്റ് 2018 (14:21 IST)
ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് അടിയന്തരമായി കേന്ദ്രസര്‍ക്കാര്‍ 2000 കോടി രൂപ അനുവദിക്കണമെന്ന് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യം അവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി.
 
രക്ഷാപ്രവര്‍ത്തനവും ദുരിത നിവാരണപ്രവര്‍ത്തനങ്ങളും നല്ലരീതിയില്‍ നടക്കുന്നുണ്ട്. എന്നാല്‍, വീടും സമ്പാദ്യവും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് വന്‍തോതില്‍ വിഭവങ്ങള്‍ ആവശ്യമാണ്.
കേന്ദ്രം നിലവിൽ പ്രഖ്യാപിച്ച 500 കോടിയുടെ സഹായം ഇതിന് പര്യാപ്തമല്ലെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു.
 
10 ലക്ഷം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. 
ലക്ഷക്കണക്കിന് വീട് നിര്‍മ്മിക്കേണ്ടിവരും. ഇതിനായി പ്രധാന്‍മന്ത്രി ആവാസ് യോജനയില്‍ നിന്ന് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും  ഐക്യരാഷ്ട്ര സഭയുടെ സഹായങ്ങൾ തേടണമെന്നും യെച്ചൂരി വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍