ഏഷ്യൻ ഗെയിംസിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യയുടെ അങ്കിത റെയ്ന
ബുധന്‍, 22 ഓഗസ്റ്റ് 2018 (14:00 IST)
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിത ടെന്നീസ് സിംഗിള്‍സില്‍ ഒരു മെഡല്‍ കൂടി ഉറപ്പിച്ച് ഇന്ത്യയുടെ അങ്കിത റെയ്‍ന. വനിതാ ടെന്നിസില്‍ അങ്കിത സെമിഫൈനലില്‍ പ്രവേശിച്ചതോടെയാണ് വെങ്കല മെഡൽ ഉരപ്പായത്.
ഹോങ്കോങിന്റെ എയുഡിസ് വോംഗ് ചോംഗിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അങ്കിത അവസാന നാലില്‍ ഇറ്റം നേടിയത്. ആദ്യ സെറ്റ് 54ആം മിനുറ്റിലും രണ്ടാം സെറ്റ് 27ആം മിനുറ്റിലുമാണ് അങ്കിത കൈപിടിയിലൊതുക്കി. സ്കോര്‍: 6-4, 6-1.