25 മീറ്റർ പിസ്റ്റളിൽ രാഹി സർനോബാത്ത്; ഇന്ത്യയ്ക്ക് നാലാം സ്വർണം
ബുധന്‍, 22 ഓഗസ്റ്റ് 2018 (15:49 IST)
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് ഇന്ത്യയ്ക്കൊരു സുവർണ നേട്ടം. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിങ്ങിൽ ഇരുപത്തിയേഴുകാരി രാഹി സർനോബത്താണ് സ്വർണം നേടിയത്. ഇതോടെ ഇന്തയ്‌ക്ക് നാല് സ്വർണ്ണമായി. ഷൂട്ടോഫിലായിരുന്നു രാഹിയുടെ സ്വർണനേട്ടം.
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് രാഹി. ഷൂട്ടിങ്ങിൽ രാഹിയുടെ ഒപ്പം ഫൈനലിൽ പ്രവേശിച്ച മറ്റൊരു ഇന്ത്യൻ താരം മനു ഭാക്കറിന് ആറാം സ്ഥാനമേ നേടാനായുള്ളൂ.
അതേസമയം, ഇന്ത്യയുടെ ആകെ മെഡൽ നേട്ടം പതിനൊന്നായി. നാല് സ്വർണവും മൂന്ന് വെള്ളിയും നാലു വെങ്കലവും അടുക്കം മൊത്തം പതിനൊന്ന് മെഡലാണ് ഇന്ത്യയ്ക്കുള്ളത്.