വിവാഹക്കാര്യം രഹസ്യമാക്കി വക്കേണ്ട ആവശ്യമില്ല; അനുഷ്കാ ശർമയുമായുള്ള വിവാഹ വാര്‍ത്തകള്‍ നിഷേധിച്ച് വിരാട് കോഹ്‍ലി

Webdunia
വെള്ളി, 30 ഡിസം‌ബര്‍ 2016 (11:37 IST)
അനുഷ്കാ ശർമയുമായുള്ള വിവാഹ നിശ്ചയം ഉടനില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലി. തന്റെയും അനുഷ്‌കയുടേയും വിവാഹ നിശ്ചയം തീരുമാനിച്ചിട്ടില്ലെന്നും അത്തരത്തില്‍ ഒന്ന് ഉണ്ടായിരുന്നുവെങ്കില്‍ അത് രഹസ്യമാക്കി വക്കേണ്ട കാര്യമില്ലെന്നും കോഹ്ലി  ട്വിറ്ററിലൂടെ അറിയിച്ചു. 
 
ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഞായറാഴ്ച നടക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വാർത്ത നിഷേധിച്ച് കോഹ്‍ലി രംഗത്തെത്തിയത്. വിവാഹ നിശ്ചയം ഉണ്ടെങ്കിൽ ഞങ്ങൾ ഒളിച്ചുവയ്ക്കില്ല. ചാനലുകൾ തെറ്റായ വാർത്ത പുറത്തുവിട്ട് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണെന്നും കോഹ്‍ലി ട്വിറ്ററിലൂടെ പ്രതികരിച്ചു.
 
അനുഷ്ക ശർമ്മ- വിരാട് കോഹ്ലി വിവാഹനിശ്ചയം പുതുവർഷ ദിനത്തിൽ ഉത്തരാഖണ്ഡിലെ നരേന്ദ്ര നഗറിലുള്ള ഹോട്ടൽ ആനന്ദയിൽ വെച്ച് നടക്കുമെന്നാണ് കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. അനുഷ്കയുടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇതിനകം വിവാഹവേദിക്ക് സമീപം താമസിച്ച് ഒരുക്കങ്ങൾ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്നാണ് കോഹ്ലിയുടെ പ്രതികരണം. 
Next Article