തീരുമാനങ്ങള്‍ എതിരായാല്‍ ഗ്രൌണ്ടില്‍ പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. സഹതാരങ്ങളോട് പോലും കടുപ്പിച്ച് സംസാരിക്കാന്‍ മടിയില്ലാത്ത താരമാണ് വിരാട്.
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ നിര്‍ണായക മത്സരത്തില്‍ തേഡ് അമ്പയറുടെ തീരുമാനം മറിച്ചായതോടെ കോഹ്‌ലി പൊട്ടിത്തെറിച്ച സംഭവം മാധ്യമങ്ങളില്‍ നിറയുകയാണ്.
ഹൈദരാബാദിന്റെ ഇന്നിംഗ്‌സിലെ മൂന്നാം ഓവറില്‍ ഉമേഷ് യാദവിന്റെ പന്തില്‍ ഡീപ് സ്‌ക്വയര്‍ ലെഗില്‍ ടിം സൗത്തി ഡൈവിലൂടെ എടുത്ത ക്യാച്ചാണ് കോഹ്‌ലിയെ വിവാദത്തിലാക്കിയത്.
സൗത്തിയുടെ ക്യാച്ചില്‍ സംശയം തോന്നിയ ബാറ്റ്‌സ്‌മാന്‍ അലക്സ് ഹെയില്‍സ് ക്യാച്ച് പരിശോധിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് തീരുമാനം തേഡ് അമ്പയറുടെ പക്കല്‍ എത്തിയത്.
ദൃശ്യങ്ങള്‍ പരിശോധിച്ച തേഡ് അമ്പയര്‍ക്കും ക്യാച്ചില്‍ സംശയം തോന്നിയതോടെയാണ് ബാറ്റ്‌സ്‌മാന് അനുകൂലമായ തീരുമാനം അമ്പയറില്‍ നിന്നുണ്ടായി. ഇതോടെയാണ് കോഹ്‌ലി ഗ്രൌണ്ടില്‍ ക്ഷോഭിച്ചത്.