സംപൂജ്യനായി കോലി മടങ്ങി; ഏകദിന കരിയറിലെ 14-ാം ഡക്ക്, റണ്‍മെഷീന്‍ മടങ്ങിയത് നിരാശയോടെ തലതാഴ്ത്തി

Webdunia
വെള്ളി, 21 ജനുവരി 2022 (15:39 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ വിരാട് കോലി റണ്‍സൊന്നും എടുക്കാതെ മടങ്ങി. അഞ്ച് പന്തില്‍ നിന്ന് പൂജ്യവുമായാണ് കോലി കൂടാരം കയറിയത്. സ്പിന്നര്‍ കേശവ് മഹാരാജിന്റെ പന്തില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബാവുമയ്ക്ക് ക്യാച്ച് നല്‍കിയാണ് കോലി പുറത്തായത്. ഏകദിന കരിയറില്‍ 14-ാം തവണയാണ് കോലി ഡക്കിന് പുറത്താകുന്നത്. നേരത്തെ 13 തവണയും പേസ് ബൗളര്‍മാരാണ് കോലിയെ ഡക്കാക്കി കൂടാരം കയറ്റിയത്. എന്നാല്‍, ഏകദിന കരിയറില്‍ ആദ്യമായാണ് സ്പിന്നറുടെ പന്തില്‍ ഡക്കായി കോലി പുറത്താകുന്നത്. 2019 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഏകദിനത്തില്‍ കോലിയുടെ അവസാന ഡക്ക്. അതിനുശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് അടുത്ത ഡക്ക് ഇന്നിങ്‌സ് പിറക്കുന്നത്. നിരാശനായാണ് കോലി ഡ്രസിങ് റൂമിലേക്ക് പോയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article