ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കും ഗോസിപ്പുകൾക്കും വിരാമമിട്ട് ഡിസംബർ 11നായിരുന്നു ഇന്ത്യൻ നായകൻ വീരാട് കോഹ്ലി ബോളിവുഡ് സ്വപ്ന സുന്ദരി അനുഷ്ക ശർമയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. താരദമ്പതികളുടെ വിവാഹവും ഹണിമൂണ്‍ ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു.
ഇപ്പോഴിതാ വീണ്ടും ആരാധകരുടെ മനസ് കീഴടക്കിയിരിക്കുകയാണ് വിരാട് രംഗത്ത് വന്നിരിക്കുകയാണ്.
വിവാഹസമയത്ത് അനുഷ്‌ക ശര്‍മ്മ അണിയിച്ച മോതിരം കൊഹ്ലി മാലയില്‍ തൂക്കിയിട്ട ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു ആരാധകന്‍ കൊഹ്ലിയോടൊപ്പമെടുത്ത സെല്‍ഫിയിലാണ് മാലയില്‍ കോര്‍ത്ത വിവാഹമോതിരമുള്ളത്. ദ വിരാട് ജേണല്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്.