അതേസമയം യുഎസിനോടേറ്റ തോല്‍വിയോടെ പാകിസ്ഥാന്റെ നില പരുങ്ങലിലായി. ഗ്രൂപ്പില്‍ ശക്തരായ ഇന്ത്യയ്ക്കെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. ലോകകപ്പിന് മുന്‍പ് നടന്ന മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെതിരെയും അയര്‍ലന്‍ഡിനോടും തോല്‍വി ഏറ്റുവാങ്ങിയ പാകിസ്ഥാന് ഇന്ത്യക്കെതിരെ വിജയം നേടുക എന്നത് ദുഷ്കരമായിരിക്കും. ഈ സാഹചര്യത്തില്‍ ഇന്ത്യ, യുഎസ് ടീമുകള്‍ക്കാണ് നിലവില്‍ സൂപ്പര്‍ എട്ട് സാധ്യതകള്‍ അധികമായുള്ളത്. അങ്ങനെയെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പാകിസ്ഥാന് പുറത്താകുന്നതിനാകും ഈ ടൂര്‍ണമെന്റ് സാക്ഷ്യം വഹിക്കുക.