Pakistan Team: സൂപ്പർ ഓവറിൽ എക്സ്ട്രാ റൺസായി പാകിസ്ഥാൻ നൽകിയത് 7 റൺസ്, പ്രൊഫഷണലായി തോൽക്കാൻ പാകിസ്ഥാനെ സാധിക്കു

അഭിറാം മനോഹർ

വെള്ളി, 7 ജൂണ്‍ 2024 (12:32 IST)
Mohammad Amir, Worldcup
ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ യുഎസിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി പാകിസ്ഥാന്‍. നിശ്ചിത ഓവറില്‍ മത്സരം സമനിലയിലായതോടെ സൂപ്പര്‍ ഓവറിനൊടുവിലാണ് വിജയികളെ നിശ്ചയിച്ചത്. മുഹമ്മദ് ആമിര്‍ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ 18 റണ്‍സാണ് യുഎസ് നേടിയത്. ഒരൊറ്റ ബൗണ്ടറി മാത്രമാണ് യുഎസ് ബാറ്റര്‍മാരില്‍ നിന്നും വന്നതെങ്കിലും എക്‌സ്ട്രാ റണ്‍സുകള്‍ വാരികോരി നല്‍കിയതോടെയാണ് 18 റണ്‍സുകള്‍ യുഎസ് സൂപ്പര്‍ ഓവറില്‍ നേടിയത്. യുഎസിന് വേണ്ടി പന്തെറിഞ്ഞ സൗരഭ് നേത്രവല്‍ക്കര്‍ വിജയലക്ഷ്യം പ്രതിരോധിച്ചതോടെ യുഎസ് വിജയിക്കുകയായിരുന്നു.
 
സൂപ്പര്‍ ഓവറില്‍ ഒരു ബൗണ്ടറി സഹിതം 11 റണ്‍സ് മാത്രമാണ് യുഎസ് നേടിയത്. ബാക്കി ഏഴ് റണ്‍സുകള്‍ വന്നത് പാക് താരങ്ങളുടെ പിഴവില്‍ നിന്നായിരുന്നു. ഓവറില്‍ 3 വൈഡുകളാണ് ആമിര്‍ എറിഞ്ഞത്. ഈ ബോളുകളില്‍ 2 സിംഗിളും ഒരു ഡബിളും ഓടിയെടുക്കാന്‍ യുഎസ് താരങ്ങള്‍ക്കായി. പാകിസ്ഥാന്റെ മോശം കീപ്പിംഗ്, ഫീല്‍ഡിംഗ് പ്രകടനങ്ങളും ഒപ്പം ആമിറിന്റെ മോശം ബൗളിംഗുമാണ് ഈ റണ്‍സ് യുഎസിന് സമ്മാനമായി നല്‍കിയത്. 7 എക്‌സ്ട്രാ റണ്‍സുകളോടെ വിജയം തന്നെ പാകിസ്ഥാന്‍ യുഎസിന് തളികയില്‍ കൊണ്ട് നല്‍കുകയായിരുന്നു. ഇത്ര പ്രൊഫഷണലായി തോല്‍ക്കാന്‍ പാകിസ്ഥാനല്ലാതെ ഒരു ടീമിനും സാധിച്ചെന്ന് വരില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍