Siraj vs Head: നന്നായി പന്തെറിഞ്ഞെന്നാണ് ഞാൻ പറഞ്ഞത്, അതിന് കിട്ടിയത് പുറത്തുപോകാനുള്ള ആംഗ്യവും കണ്ണുരുട്ടലുമെന്ന് ട്രാവിസ് ഹെഡ്

അഭിറാം മനോഹർ
ഞായര്‍, 8 ഡിസം‌ബര്‍ 2024 (08:40 IST)
Siraj vs Head
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഓസീസ് താരമായ ട്രാവിസ് ഹെഡുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് കലിപ്പിച്ചതിനെ ചര്‍ച്ചയാക്കി ക്രിക്കറ്റ് ലോകം. മത്സരത്തില്‍ 141 പന്തില്‍ 140 റണ്‍സുമായി ഇന്ത്യയ്ക്ക് എട്ടിന്റെ പണി നല്‍കിയതിന് ശേഷമായിരുന്നു ഹെഡിനെ സിറാജ് ക്ലീന്‍ ബൗള്‍ഡാക്കിയത്. മികച്ച പന്തില്‍ ഹെഡിനെ പുറത്താക്കിയതിന് പിന്നാലെ താരവുമായി കലിപ്പിട്ട സിറാജ് പെട്ടെന്ന് പുറത്ത് പോകു എന്ന് പറഞ്ഞ് കലിപ്പിച്ചാണ് ഹെഡിനെ മടക്കിയത്.
 
മത്സരത്തിലുടനീളം ഹെഡിന്റെ കയ്യില്‍ നിന്നും ആവോളം പ്രഹരം ഏറ്റുവാങ്ങിയതിന് ശേഷമുള്ള സിറാജിന്റെ ഷോ അപഹാസ്യമാണെന്നാണ് ആരാധകര്‍ പറയുന്നത്. സിറാജിന്റെ പന്തില്‍ ഔട്ടായ ശേഷം ഹെഡ് എന്തോ പറയുന്നതും പിറകെ ഹെഡിനോട് കേറിപോകാന്‍ സിറാജ് ആംഗ്യം കാണിക്കുന്നതും ഹെഡിനെ കലിപ്പിച്ച് നോക്കുന്ന ദൃശ്യങ്ങളുമാണ് വൈറലായത്. എന്നാല്‍ മത്സരശേഷം എന്താണ് ശരിക്കും നടന്നതെന്ന് ഹെഡ് വെളിപ്പെടുത്തി.
 
 നന്നായി പന്തെറിഞ്ഞു എന്ന് സിറാജിനെ അഭിനന്ദിക്കുകയാണ് താന്‍ ചെയ്തതെന്നാണ് ഹെഡ് പറയുന്നത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. അതില്‍ എനിക്ക് നിരാശയുണ്ട്. അങ്ങനെയാണ് അവര്‍ക്ക് പ്രതികരിക്കാന്‍ കഴിയുന്നതെങ്കില്‍ അങ്ങനെതന്നെയാകട്ടെ. ഫോക്‌സ് ക്രിക്കറ്റിനോട് സംസാരിക്കവെ ട്രാവിസ് ഹെഡ് പറഞ്ഞു. അതേസമയം ഹെഡ് പറഞ്ഞത് ഓസ്‌ട്രേലിയയുടെ ഭാഗം മാത്രമാണെന്നും സിറാജിന്റെ പ്രതികരണം വന്നാലെ ശരിക്കും എന്താണ് സംഭവിച്ചതെന്ന് പറയാന്‍ പറ്റു എന്നുമാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നു. എന്നാല്‍ സിറാജിന്റെ പ്രവര്‍ത്തി അനാവശ്യമായിരുന്നെന്നും നല്ല രീതിയില്‍ കളിച്ച ഒരു കളിക്കാരനെ അങ്ങനെ യാത്രയാക്കിയത് ശരിയായില്ലെന്നും മറിച്ച് കൈയടിച്ചാണ് ഹെഡിന് യാത്രയാക്കിയിരുന്നെങ്കില്‍ സിറാജിനെ ആരാധകര്‍ ആഘോഷിച്ചേനെ എന്നും ഗവാസ്‌കര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article