ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം

Webdunia
ഞായര്‍, 2 നവം‌ബര്‍ 2014 (16:51 IST)
ശ്രീലങ്കയ്ക്കെതിരായ ഏകദിന മത്സരത്തില്‍ ഓപ്പണറുമാരായ അജിഗ്യ റിഹാനെ ശിഖര്‍ ധവാന്‍ എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറികളുടെ ബലത്തില്‍ ഇന്ത്യ ശക്തമായ നിലയില്‍. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.

ഇന്ത്യ ഒരു വിക്കറ്റ് 36.1 ഓവറില്‍ നഷ്ടത്തില്‍  235 റണ്‍സെടുത്തിട്ടുണ്ട്.107 പന്തുകളില്‍ നിന്നു 113 റണ്‍സെടുത്ത ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. അജിഗ്യ റിഹാനെ 106 പന്തുകളില്‍ നിന്ന് 111 റണ്‍സെടുത്തു. അജിഗ്യ റിഹാനെയും 2 റണ്‍സുമായി സുരേഷ് റൈനയുമാണ് ഇപ്പോള്‍ ക്രീസില്‍.

ആദ്യം സെഞ്ചുറി നേടിയത് രഹാനെയാണ് 99 പന്തില്‍ നിന്നും രഹാനെ ഏകദിനത്തിലെ രണ്ടാം സെഞ്ചുറി തികച്ചപ്പോള്‍ 96 പന്തില്‍ നിന്നുമാണ് ധവാന്‍  സെഞ്ചുറി നേടിയത്.

ഇന്ത്യയ്ക്കായി സ്പിന്നറുമാരായ ആക്ഷര്‍ പട്ടേലും ആര്‍ അശ്വിനും ഫാസ്റ്റ് ബൌളറുമാരായ ഉമേഷ് യാദവ, വരുണ്‍ അരോണ്‍ ഇഷാന്ത് ശര്‍മ്മ എന്നിവര്‍ ടീമിലിടിം കണ്ടെത്തിയപ്പോള്‍ രവീന്ദ്ര ജഡേജയെ പ്ളേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ വിരാട് കോഹ്ലിയാണ് ഇന്ത്യയെ നയിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.