പിച്ചിൽ ബൗൺസും ടേണും കിട്ടി തുടങ്ങിയിരുന്നു: ഡിക്ലെയർ തീരുമാനം ഞാൻ കൂടി പറഞ്ഞത് കൊണ്ടെന്ന് ജഡേജ

Webdunia
ഞായര്‍, 6 മാര്‍ച്ച് 2022 (10:49 IST)
രവീന്ദ്ര ജഡേജ ഇരട്ടസെഞ്ചുറിക്കരികെ നിൽക്കെ ഇന്ത്യൻ ഇന്നിങ്‌സ് ഡിക്ലെയർ ചെയ്‌ത തീരുമാനത്തിനെതിരെ ക്രിക്കറ്റ് ആരാധകർ രണ്ട് തട്ടിലായിരിക്കെ സംഭവത്തിൽ വിശദീകരണവുമായി രവീന്ദ്ര ജഡേജ. കരിയറിലെ നാഴികക്കല്ലിനരികെ നിൽക്കവെ താരത്തിന്റെ ഇരട്ടസെഞ്ചുറി നിഷേധിച്ചുവെന്നാണ് ആരാധകർ ആരോപിച്ചത്. എന്നാൽ താൻ കൂടി പറഞ്ഞതുകൊണ്ടാണ് ഇന്നിങ്‌സ് ഡിക്ലെയർ ചെയ്‌തതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.
 
ഞാൻ ബാറ്റ് ചെയ്‌ത് കൊണ്ടിരിക്കെ പിച്ചിൽ ബൗൺസും നല്ല രീതിയിൽ ടേണുമെല്ലാം കിട്ടിതുടങ്ങിയിരുന്നു. ഇത് മുതലാക്കാൻ ഞാൻ തന്നെ ഇന്നിങ്‌സ് ഡിക്ലെയർ ചെയ്യാൻ സന്ദേശം നൽകുകയായിരുന്നു. താരം വ്യക്തമാക്കി.
 
ശ്രീലങ്ക രണ്ടര ദിവസം ഫീല്‍ഡ് ചെയ്ത് തളര്‍ന്നിരിക്കുക കൂടിയായ സാഹചര്യത്തില്‍ പരമാവധി അവസരം മുതലെടുക്കാന്‍ ഉദ്ദേശിച്ചാണ് ഞാൻ ഇക്കാര്യം പറഞ്ഞത്. ഇതനുസരിച്ചാണ് ഡിക്ലെയർ ചെയ്യാനുള്ള തീരുമാനം വന്നത്. ജഡേജ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article