ടി20 യിൽ നിന്നും വിരമിച്ചത് പ്രായകൂടുതൽ കൊണ്ടല്ല, ഇപ്പോഴും 3 ഫോർമാറ്റിലും കളിക്കാനാകുമെന്ന് രോഹിത് ശർമ

അഭിറാം മനോഹർ
ഞായര്‍, 29 സെപ്‌റ്റംബര്‍ 2024 (17:22 IST)
ടി20 ലോകകപ്പ് വിജയത്തോടെ രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത് പ്രായമായതുകൊണ്ടല്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. തനിക്കിപ്പോഴും 3 ഫോര്‍മാറ്റിലും അനായാസമായി കളിക്കാനാകുമെന്നും യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രോഹിത് വ്യക്തമാക്കി.
 
പ്രായമായതുകൊണ്ടാണോ ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ വിരമിച്ചത് എന്ന ചോദ്യത്തിനോടായിരുന്നു രോഹിത്തിന്റെ മറുപടി. എന്നാല്‍ ഒരിക്കലുമല്ല എന്ന മറുപടിയാണ് രോഹിത് നല്‍കിയത്. കഴിഞ്ഞ 17 വര്‍ഷക്കാലം ഞാന്‍ ശരിക്കും ആസ്വദിച്ച് കളിക്കുകയും മികവ് കാണിക്കുകയും ചെയ്തു. ഇപ്പോഴും 3 ഫോര്‍മാറ്റിലും കളിക്കാനുള്ള ശാരീരികക്ഷമതയും മാനസികാവസ്ഥയും എനിക്കുണ്ട്. പക്ഷേ ലോകകപ്പ് നേടിയപ്പോള്‍ ഈ ഫോര്‍മാറ്റ് മതിയാക്കാനുള്ള ശരിയായ സമയമായെന്ന് തോന്നി. കാരണം മറ്റ് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാമല്ലോ. ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്താന്‍ കഴിയുന്ന നിരവധി കളിക്കാര്‍ പുറത്ത് കാത്ത് നില്‍പ്പുണ്ട്. രോഹിത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article