2019ലെ ലോകകപ്പ് ഇംഗ്ലണ്ടിനുള്ളതായിരുന്നില്ല, എല്ലാം എന്റെ പിഴ കുറ്റം തുറന്ന് പറഞ്ഞ് അമ്പയര്‍ മരൈസ് ഇറാസ്മസ്

അഭിറാം മനോഹർ
ബുധന്‍, 3 ഏപ്രില്‍ 2024 (19:26 IST)
Erasmus,ODI Worldcup
ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും ആവേശകരവും വിവാദങ്ങള്‍ നിറഞ്ഞതുമായ ഫൈനല്‍ മത്സരമായിരുന്നു 2019ലെ ഏകദിന ലോകകപ്പ് ഫൈനല്‍ പോരാട്ടം. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ഇരുടീമുകളും സമനില പുലര്‍ത്തിയതോടെ ബൗണ്ടറികളുടെ എണ്ണം നോക്കിയായിരുന്നു ആ വര്‍ഷം വിജയികളെ തീരുമാനിച്ചത്. ഇതോടെ ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ട് ഏകദിന ലോകകപ്പില്‍ ജേതാക്കളായി മാറി.
 
എന്നല്‍ മത്സരത്തിലെ ഫൈനല്‍ ഓവറില്‍ അമ്പയറിങ്ങില്‍ തനിക്ക് തെറ്റുപറ്റിയതായാണ് അന്ന് മാച്ച് നിയന്ത്രിച്ചിരുന്ന അമ്പയറായ മാരൈസ് ഇറാസ്മസ് തുറന്നുപറഞ്ഞിരിക്കുന്നത്. നിര്‍ണായകമായ അവസാന ഓവറില്‍ 3 പന്തില്‍ 9 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. എന്നാല്‍ അവസാന പന്തുകളില്‍ ഒരു ഓവര്‍ത്രോയില്‍ 6 റണ്‍സാണ് അമ്പയര്‍മാര്‍ ഇംഗ്ലണ്ടിന് നല്‍കിയിരുന്നത്. ഓവര്‍ത്രോ സംഭവിക്കുമ്പോള്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ രണ്ടാമത്തെ റണ്‍സ് മുഴുമിച്ചിട്ടുണ്ടായിരുന്നില്ലെന്നും അഞ്ച് റണ്‍സ് മാത്രമെ അനുവദിക്കാന്‍ പാടുള്ളതായിരുന്നുവെന്നും ഇറാസ്മസ് പറയുന്നു.
 
അന്ന് അത്തരമൊരു തീരുമാനമാണ് സംഭവിച്ചിരുന്നെങ്കില്‍ മത്സരഫലം തന്നെ മാറിമറിയുമായിരുന്നു. മത്സരം സൂപ്പര്‍ ഓവറിലേക്ക് പോകാതെ തന്നെ ഒരു റണ്‍സിന്‍ വിജയിക്കാന്‍ ന്യൂസിലന്‍ഡിന് ഇതിലൂടെ സാധിക്കുമായിരുന്നു. മത്സരത്തിന്റെ പിറ്റേ ദിവസം സഹ അമ്പയറായിരുന്നു കുമാര്‍ ധര്‍മസേന ചൂണ്ടികാണിക്കുമ്പോളാണ് തെറ്റ് സംഭവിച്ചതായി മനസിലാക്കുന്നതെന്നും ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ ഇറാസ്മസ് പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article