ദക്ഷിണാഫ്രിക്കൻ ടീമിലെ പ്രധാന പ്രശ്നം ബവുമയാണ്: ടോം മൂഡി

Webdunia
തിങ്കള്‍, 7 നവം‌ബര്‍ 2022 (18:39 IST)
ക്യാപ്റ്റൻ തെംബ ബവുമയുടെ ഫോമാണ് ദക്ഷിണാഫ്രിക്കൻ ടീമിലെ പ്രധാനപ്രശ്നമെന്ന് മുൻ ഓസീസ് താരം ടോം മൂഡി. ഓപ്പണിങ്ങിലെ ബവുമയുടെ പ്രകടനം ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് പ്രകടനത്തെ സ്വാധീനിച്ചെന്നും ബവുമയേക്കാൾ മികച്ച താരങ്ങൾ ടീമിന് പുറത്തുണ്ടെന്നും മൂഡി പ്രതികരിച്ചു.
 
സംശയമില്ല ബവുമയാണ് ദക്ഷിണാഫ്രിക്കൻ ടീമിൻ്റെ പ്രശ്നം. മികച്ചതാരങ്ങൾ ബെഞ്ചിലിരിക്കുന്നു. അവരാണ് കളിക്കേണ്ടിയിരുന്നത്. അതൊരു ചർച്ചയാകണം. കാരണം ടീമിൻ്റെ മുൻനിരയിൽ ഫോമൗട്ടായ ഒരു താരത്തെ കളിപ്പിക്കാനാവില്ല. ടീമിലെ മറ്റ് താരങ്ങൾ ഇത് മറച്ചുപിടിക്കാൻ ശ്രമിക്കുകയാണ. മൂഡി പറഞ്ഞു.
 
33 ടി20 മത്സരങ്ങളിൽ നിന്നും 22.67 ശരാശരിയിൽ 116 സ്ട്രൈക്ക്റേറ്റിൽ 635 റൺസാണ് ബവുമ നേടിയിട്ടുള്ളത്. ലോകകപ്പിലെ അഞ്ച് ഇന്നിങ്ങ്സുകളിൽ നിന്ന് 11.90 ശരാശരിയിൽ വെറും 70 റൺസാണ് താരം നേടിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article