ഐസിസിയുടെ ഒക്ടോബറിലെ മികച്ച താരമായി വിരാട് കോലി

തിങ്കള്‍, 7 നവം‌ബര്‍ 2022 (15:24 IST)
ഐസിസിയുടെ ഒക്ടോബർ മാസത്തിലെ മികച്ച താരമായി ഇന്ത്യൻ സൂപ്പർ താരം വിരാട് കോലിയെ തെരെഞ്ഞെടുത്തു. ഇതാദ്യമായാണ് കോലി ഈ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെടുന്നത്. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലർ,സിംബാബ്‌വെയുടെ സിക്കന്ദർ റാസ എന്നിവരെ പിന്തള്ളിയാണ് കോലി പുരസ്കാരത്തിന് അർഹനായത്.
 
ഒക്ടോബറിൽ നാല് ഇന്നിങ്ങ്സുകളിൽ നിന്ന് 205 റൺസാണ് കോലി നേടിയത്. ഇതിൽ ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ നേടിയ 82 റൺസ് പ്രകടനവും ഉൾപ്പെടുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍