അവൻ കളിച്ചില്ലെങ്കിൽ ഇന്ത്യ 150 കടക്കില്ലെന്ന സ്ഥിതി, ഇന്ത്യൻ ടീമിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരം

Webdunia
തിങ്കള്‍, 7 നവം‌ബര്‍ 2022 (18:32 IST)
ടി20 ലോകകപ്പിൽ ഇന്ത്യയുടെ മികച്ച ബാറ്റിംഗ് പ്രകടനങ്ങളെല്ലാം സൂര്യകുമാർ യാദവിനെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് മുൻ ഇന്ത്യൻ നായകനായ സുനിൽ ഗവാസ്കർ. ഇന്ത്യയുടെ വലിയ ടോട്ടലുകൾ എല്ലാം സൂര്യകുമാറിൻ്റെ പ്രകടനത്തിൻ്റെ ബലത്തിന്മേലാണെന്ന് ഗവാസ്കർ പറഞ്ഞു.
 
ഇന്ത്യയ്ക്ക് പ്രതിരോധിക്കാൻ കഴിയുന്ന ടോട്ടലിലേക്ക് ഇന്ത്യയെ കൊണ്ടുപോകുന്നത് സൂര്യകുമാർ യാദവാണ്. സിംബാബ്‌വെയ്ക്കെതിരെ സൂര്യകുമാർ നേടിയ 61 റൺസില്ലായിരുന്നെകിൽ ഇന്ത്യൻ ടോട്ടൽ 150ൽ പോലും എത്തുമായിരുന്നില്ല. കോലിയും സൂര്യയുമാണ് ഇപ്പോൾ ഇന്ത്യയുടെ ഫോമിലുള്ള ബാറ്റർമാർ. ഇതിൽ സൂര്യ കളിച്ചില്ലെങ്കിൽ ഇന്ത്യയുടെ ടീം ടോട്ടൽ 140-150 എന്നതിലേയ്ക്ക് ഒതുങ്ങും എന്ന അവസ്ഥയാണ്. ഗവാസ്കർ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article