ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിനുള്ള ടിക്കറ്റുകൾ കണ്ണടച്ചുതുറക്കും മുൻപാണ് വിറ്റുതീർന്നത്. ലൈനപ്പ് വ്യക്തമായതോടെ ഓസീസിൻ്റെ വിവിധ നഗരങ്ങളിൽ നിന്നും അഡലെയ്ഡിലേയ്ക്കുള്ള വിമാന യാത്രാ നിരക്ക് അഞ്ചിരട്ടിയായി വർധിച്ചു. സൂപ്പർ 12ൽ ഇന്ത്യ മത്സരിച്ച എല്ലാ മത്സരങ്ങളിലും വലിയ ആരാധകപിന്തുണയാണ് ടീമിന് ലഭിച്ചത്. ഈ സാഹചര്യത്തിൽ അഡലെയ്ഡിലേയ്ക്കുള്ള യാത്രാനിരക്ക് ഉയർത്തി ലാഭം കൊയ്യാനാണ് വിമാനക്കമ്പനികൾ ശ്രമിക്കുന്നത്.