മായങ്ക് പുറത്ത്, സെയ്‌നി അകത്ത്, മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ബുധന്‍, 6 ജനുവരി 2021 (13:20 IST)
ഓസ്ട്രേലിയക്കെതിരെ നാളെ സിഡ്‌നിയിൽ ആരംഭിക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചു. പരിക്കിന് ശേഷം സീനിയർ താരം രോഹിത് ശർമ തിരിച്ചെത്തിയപ്പോൾ ടീമിന്റെ ഓപ്പണിങ് താരമായ മായങ്ക് അഗർവാൾ പുറത്തായി. പരിക്കേറ്റ ഉമേഷ് യാദവിന് പകരം നവ്‌ദീപ് സെയ്‌നി ടീമിൽ ഇടം പിടിച്ചു. സെയ്‌നിയുടെ അരങ്ങേറ്റ ടെസ്റ്റ് മത്സരം കൂടിയാണിത്.
 
അതേസമയം മധ്യനിരയിൽ ഹനുമാവിഹാരി ടീമിൽ സ്ഥാനം നിലനിർത്തി. ചേതേശ്വർ പൂജാരയ്‌ക്ക് പകരം രോഹിത് ശർമയാകും ഇന്ത്യയുടെ ടെസ്റ്റ് ടീം വൈസ് ക്യാപ്‌റ്റൻ.
 
ഇന്ത്യൻ പ്ലേയിങ് ഇലവൻ ഇങ്ങനെ: അജിഞ്യ രഹാനെ(ക്യാപ്‌റ്റൻ),രോഹിത് ശർമ(വൈസ് ക്യാപ്‌റ്റൻ),ശുഭ്‌മാൻ ഗിൽ,ചേതേശ്വർ പൂജാര,ഹനുമാ വിഹാരി,ഋഷഭ് പന്ത്,രവീന്ദ്ര ജഡേജ,അശ്വിൻ,ജസ്‌പ്രീത് ബു‌മ്ര,മുഹമ്മദ് സിറാജ്,നവ്‌ദീപ് സെയ്‌നി

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍