വെസ്റ്റിൻഡീസിനെ 2-0ന് തർത്തതിന് പിന്നലെയാണ് പാകിസ്ഥാനെയും ന്യൂസിലൻഡ് വൈറ്റ് വാഷ് ചെയ്തത്. ആദ്യ ഇന്നിങ്സിൽ പാകിസ്ഥാന്റെ അഞ്ച് വിക്കറ്റ് പിഴുത പേസർ കെയ്ൽ ജാമിസൺ തന്നെയാണ് രണ്ടാം ഇന്നിങ്സിലും പാകിസ്ഥാന്റെ അന്തകനായി മാറിയത്. ആറ് വിക്കറ്റാണ് രണ്ടാം ഇന്നിങ്സിൽ ജാമിസൺ വീഴ്ത്തിയത്. ഇതോടെ 363 എന്ന വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ പാകിസ്ഥാൻ 186 റൺസിന് പുറത്തായി.