അവരെ കരുതലോടെ കളിയ്ക്കണം അല്ലെങ്കിൽ....: മാത്യു വെയ്ഡ്

ബുധന്‍, 6 ജനുവരി 2021 (12:14 IST)
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ ബാറ്റിങ് നിരയിൽനിന്നും പ്രതീക്ഷിച്ച പ്രകടനം ഉണ്ടാകുന്നില്ല. ബന്റിങ് തകർച്ച നേരിടുന്ന ഇന്ത്യൻ നിരയ്ക്ക് ആശ്വാസം ബൗളർമാരാണ്. ഇന്ത്യയുടേത് മാത്രമല്ല ഓസ്ട്രേലിയയുടെ ബൗളിങ് നിരയും മികച്ചത് തന്നെ. രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് ആർ അശ്വിന്റെയും രവീന്ദ്രജഡേജയുടെയും മികച്ച പ്രകടനമായിരുന്നു. ഇരുവരും ഓസീസ് ബാറ്റ്സ്‌മാൻമാർക്ക് വലിയ ആശയക്കുഴപ്പം തീർത്തു.
 
ഇരുവരുടെയും പന്തുകൾ നേരിടുക എന്നത് കടുത്ത വെല്ലുവിളിയാണ് എന്ന് തുറന്നു സമ്മതിച്ചിരിയ്ക്കുകയാണ് ഓസ്ട്രേലിയൻ ഓപ്പണർ മാത്യു വെയ്ഡ്. 'അശ്വിനും ജഡേജയും മികച്ച സ്‌പിന്‍ സഖ്യമാണ്. എപ്പോഴും സ്ഥിരതയോടെ പന്തെറിയുന്നു എന്നതാണ് ഇരുവരുടെയും കരുത്ത്. സിഡ്നിയിൽ ഞങ്ങള്‍ ഇരുവരേയും കരുതലോടെയാകും നേരിടുക. മെല്‍ബണ്‍ ടെസ്റ്റിലെ തിരിച്ചടികളെ കുറിച്ച് പഠിച്ചിട്ടുണ്ട് സിഡ്നിയിൽ ഓസ്‌ട്രേലിയന്‍ ടീം ആ പ്രശ്നങ്ങൾ പരിഹരിക്കും' മത്യു വെയ്ഡ് പറഞ്ഞു.
 
പരമ്പരയിൽ ഓരോ മത്സരങ്ങൾ ജയിച്ച് സമനിലയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും. അതിനാൽ മൂന്നാം ടെസ്റ്റിൽ ആധിപത്യം സ്ഥാപിയ്ക്കുക എന്നത് ഇരു ടീമുകൾക്കും പ്രധാനമാണ്. മൂന്നാം ടെസ്റ്റിൽ രോഹിത് ശർമ്മ ടീമിൽ എത്തുന്നു എന്നതാണ് പ്രധാനമാറ്റം. രോഹിത് ടിമിലെത്തുന്നത് വെല്ലുവിളിയാണെന്നും രോഹിത്തിനെ പിടിച്ചുകെട്ടാൻ പ്രത്യേക പദ്ധതികൾ തയ്യാറാണെന്നും ഓസിസ് സ്പീന്നർ നഥാൻ ലിയോൺ പറഞ്ഞിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍