പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്സോ കോടതിയ്ക്ക് വീഴ്ച സംഭവിച്ചു എന്നതാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പ്രധാന വിമർശനം. ഇനി ഇത്തരം വീഴ്ചകൾ ആവർത്തിക്കരുത്. അതിനാൽ പോക്സോ കോടതി ജഡ്ജിമാർക്ക് ആവശ്യമായ പരിശീലനം നൽകാൻ ജുഡിഷ്യൽ അക്കാഡമി ഡയറക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി. ഉത്തരവ് ചീഫ് സെക്രട്ടറിക്ക് നൽകാനും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.