മൂന്നാം ടെസ്റ്റിൽ ഇന്ത്യ നടരാജനെ കളിപ്പിക്കണം: ആഡം ഗിൽക്രിസ്റ്റ് പറയുന്നു

ബുധന്‍, 6 ജനുവരി 2021 (13:06 IST)
രണ്ടാം ടെസ്റ്റിനിടെ ഇന്ത്യൻ പേസർ ഉമേഷ് യാദവ് പരിക്കായി പുറത്ത് പോയതോടെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഉമേഷ് യാദവിന് പകരം ആരായിരിക്കും മൂന്നാം ടെസ്റ്റിൽ എത്തുക എന്നതാണ് ക്രിക്കറ്റ് പ്രേമികൾ ഇപ്പോൾ ആകാംക്ഷയോടെ നോക്കികൊണ്ടിരിക്കുന്നത്. നവ്‌ദീപ് സെയ്‌നി,ഷാർദൂൽ താക്കൂർ,ടി നടരാജൻ എന്നീ താരങ്ങളാണ് നിലവിൽ മൂന്നാം ബൗളർ സ്ഥാനത്തിനായി ടീമിൽ മത്സരിക്കുന്നത്.
 
ഇപ്പോഴിതാ മൂന്നാം പേസറാകാനുള്ള മത്സരം നവ്‌ദീപ് സെയ്‌നിയും ടി നടരാജനും തമ്മിലാകുമെന്നും ഇതിൽ നടരാജൻ മൂന്നാം ടെസ്റ്റിൽ എത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഓസീസ് ഇതിഹാസതാരം ആഡം ഗിൽക്രിസ്റ്റ്. ഇടം കയ്യൻ പേസറായ നടരാജന് ടീമിൽ വൈവിധ്യം കൊണ്ടുവരാൻ കഴിയുമെന്നും നടരാജന്റെ സാന്നിധ്യം മറ്റ് ബൗളർമാർക്കും ഉപയോഗപ്രദമാകുമെന്നും ഗിൽക്രിസ്റ്റ് പറയുന്നു. നവ്‌‌ദീപ് സെയ്‌നി, ടി നടരാജൻ എന്നിവരിൽ ആരാകും അരങ്ങേറ്റം കുറിക്കുക എന്നത് തനിക്ക് ആകാംക്ഷ നൽകുന്നുണ്ടെന്നും ഗിൽക്രിസ്റ്റ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍