ടി20 ലോകകപ്പ് 2022ലേക്ക് മാറ്റിയേക്കും, പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന് സൂചന

Webdunia
വ്യാഴം, 28 മെയ് 2020 (15:22 IST)
ഈ വർഷം ഒക്‌ടോബർ-നവംബർ മാസങ്ങളിൽ ഓസ്ട്രേലിയയിൽ വെച്ച് നടക്കേണ്ട ടി20 ലോകകപ്പ് മത്സരങ്ങൾ 2022ലേക്ക് നീവെച്ചേക്കുമെന്ന് സൂചന.കൊവിഡ് പശ്ചാത്തലത്തിൽ ഇന്ന് ചേരുന്ന ഐസിസി യോഗത്തിന് ശേഷം വിഷയത്തിൽ വ്യക്തത കൈവരുമെന്നാണ് കരുതുന്നത്.
 
അതേസമയം ലോകകപ്പ് മത്സരങ്ങൾ നീട്ടുകയാണെങ്കിൽ കൊവിഡിനെ തുടർന്ന് മാറ്റിവെച്ച ഐപിഎൽ മത്സരങ്ങൾ നടത്താൻ ബിസിസിഐക്ക് മുന്നിൽ പുതിയ സാധ്യതകൾ തെളിയും.ടി20 ലോകകപ്പ് നടത്തേണ്ട സമയത്ത് സാധ്യമാവുകയാണെങ്കിൽ ഐപിഎൽ മത്സരങ്ങൾ ബിസിസിഐക്ക് നടത്താനാവും. അതിനാൽ  ഇന്ന് ചേരുന്ന ഐസിസി യോഗത്തെ ആകാംക്ഷയോടെയാണ് ബിസിസിഐ കാത്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article