T 20 World Cup, India vs Bangladesh Predicted 11: അടിമുടി മാറ്റങ്ങളോടെ ഇന്ത്യ, ജയിച്ചില്ലെങ്കില്‍ സെമി കാണാതെ പുറത്ത്; ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ സാധ്യത ഇലവന്‍
T 20 World Cup, India vs Bangladesh Predicted 11: ലോകകപ്പിലെ നിര്‍ണായക മത്സരത്തിനു ഇന്ത്യ ഇന്നിറങ്ങും. ബംഗ്ലാദേശാണ് എതിരാളികള്‍. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് സെമി സാധ്യത നിലനിര്‍ത്താം.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലെ ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങള്‍ വരുത്തിയായിരിക്കും ഇന്ത്യ ബംഗ്ലാദേശിനെതിരെ ഇറങ്ങുക.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റ ദിനേശ് കാര്‍ത്തിക്ക് പുറത്തിരിക്കും. പകരം വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്ത് എത്തും. രവിചന്ദ്രന്‍ അശ്വിന് പകരം യുസ്വേന്ദ്ര ചഹലിന് സാധ്യത. ദീപക് ഹൂഡയ്ക്ക് ഇനി അവസരം നല്‍കില്ല. അക്ഷര്‍ പട്ടേല്‍ ടീമില്‍ തിരിച്ചെത്തും.
സാധ്യത ഇലവന്‍: കെ.എല്‍.രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, ബുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്