വിജയവഴിയില്‍ തിരിച്ചെത്താന്‍ ഇന്ത്യ; ടീമില്‍ മൂന്ന് മാറ്റങ്ങള്‍ക്ക് സാധ്യത! ദിനേശ് കാര്‍ത്തിക്ക് പുറത്ത്
ചൊവ്വ, 1 നവംബര്‍ 2022 (15:28 IST)
ട്വന്റി 20 ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തിനായി ഇന്ത്യ നാളെ ഇറങ്ങും. ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍. അഡ്‌ലെയ്ഡ് ഓവല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലെ ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങള്‍ വരുത്തിയായിരിക്കും ഇന്ത്യ ബംഗ്ലാദേശിനെതിരെ ഇറങ്ങുക.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റ ദിനേശ് കാര്‍ത്തിക്ക് പുറത്തിരിക്കും. പകരം വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്ത് എത്തും. രവിചന്ദ്രന്‍ അശ്വിന് പകരം യുസ്വേന്ദ്ര ചഹലിന് സാധ്യത. ദീപക് ഹൂഡയ്ക്ക് ഇനി അവസരം നല്‍കില്ല. അക്ഷര്‍ പട്ടേല്‍ ടീമില്‍ തിരിച്ചെത്തും.
സാധ്യത ഇലവന്‍: കെ.എല്‍.രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, ബുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്