എന്തുകൊണ്ട് പൃഥ്വി ഷായ്ക്ക് ടീമിൽ ഇടമില്ല: കാരണം വ്യക്തമാക്കി ചീഫ് സെലക്ടർ

ചൊവ്വ, 1 നവം‌ബര്‍ 2022 (14:35 IST)
ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസിലൻഡ്, ബംഗ്ലാദേശ് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും യുവതാരങ്ങളായ പൃഥ്വി ഷായെയേയും സർഫറാസ് ഖാനെയും തഴയാനുള്ള കാരണം വ്യക്തമാക്കി സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ. രോഹിത് ശർമയ്ക്കും കെ എൽ രാഹുലിനും വിശ്രമം അനുവദിച്ചിരുന്നതിനാൽ പൃഥ്വി ഷായ്ക്ക് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ശുഭ്മാൻ ഗില്ലിനെയും ഇഷാൻ കിഷനെയുമാണ് ടീം ഓപ്പണർമാരായി നിലനിർത്തിയിരുന്നത്.
 
സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെൻ്റിൽ ഓപ്പണറായി 191 പ്രഹരശേഷിയിൽ 285 റൺസ് പൃഥിഷാ നേടിയിരുന്നു. പൃഥ്വിഷായുമായി നിരന്തര സമ്പർക്കത്തിലാണുള്ളതെന്നും മറ്റ് താരങ്ങൾക്കും അവസരം നൽകേണ്ടതുണ്ട് എന്നതിനാൽ നിലവിൽ ടീമിലേക്ക് പൃഥ്വിയെ പരിഗണിക്കാനാവാത്ത സാഹചര്യമാണുള്ളതെന്നും ചേതൻ ശർമ വ്യക്തമാക്കി.
 
ഇന്ത്യൻ ടീം സെലക്ഷന് പിന്നാലെ സായ് ബാബയുടെ ചിത്രം പങ്കുവെച്ച് താങ്കൾ എല്ലാം കാണുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നുവെന്ന് എഴുതി പൃഥി ഷാ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവെച്ചിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍