'വാക്കുകള്‍ സൂക്ഷിച്ചുവേണം, പ്രത്യാഘാതം നേരിടേണ്ടിവരും'; ഏഷ്യാ കപ്പ് കളിക്കാന്‍ പാക്കിസ്ഥാനിലേക്ക് വരുന്നില്ലെന്ന ജയ് ഷായുടെ പ്രസ്താവനയ്ക്ക് മറുപടി

വ്യാഴം, 20 ഒക്‌ടോബര്‍ 2022 (08:36 IST)
2023 ഏഷ്യാ കപ്പ് കളിക്കാന്‍ ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ പരാമര്‍ശത്തോട് പ്രതികരിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇത്തരം പ്രസ്താവനകളുടെ അനന്തരഫലം മനസ്സിലാക്കണമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു. 
 
'ഇത്തരം പ്രസ്താവനകള്‍ ഏഷ്യന്‍, രാജ്യാന്തര ക്രിക്കറ്റ് സമൂഹത്തെ രണ്ട് തട്ടിലാക്കാന്‍ സാധ്യതയുണ്ട്. 2023 ലെ ഏകദിന ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്കുള്ള പാക്കിസ്ഥാന്‍ സന്ദര്‍ശനത്തെ ഇത് ബാധിക്കും. മാത്രമല്ല ഇന്ത്യ വേദിയാകുന്ന എല്ലാ ഐസിസി ഇവന്റുകളിലും ഇതിന്റെ അനന്തരഫലം ഉണ്ടാകും,' പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു. 
 
ജയ് ഷായുടെ പ്രസ്താവനയില്‍ നിരാശയും അതൃപ്തിയുമുണ്ട്. എന്തെങ്കിലും ചര്‍ച്ചകളോ കൂടിയാലോചനകളോ ഇല്ലാതെയാണ് ജയ് ഷാ ഇത്തരമൊരു പ്രസ്താവന ഇറക്കിയത്. ഭാവിയില്‍ ഇതുണ്ടാക്കാവുന്ന ദൂഷ്യഫലങ്ങളെ കുറിച്ച് ചിന്തിക്കാതെയാണ് ഈ പ്രസ്താവനയെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍