ഇന്ത്യ ലോകകപ്പ് സെമി ഫൈനലിലെത്താന്‍ 30 ശതമാനം സാധ്യതയേ ഉള്ളൂ; കപില്‍ ദേവിന്റെ പ്രവചനം

ബുധന്‍, 19 ഒക്‌ടോബര്‍ 2022 (17:18 IST)
ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ 23 ഞായറാഴ്ച പാക്കിസ്ഥാനെതിരെയാണ്. അവസാന വട്ട ഒരുക്കങ്ങളിലാണ് ഇന്ത്യന്‍ ക്യാംപ്. അതിനിടെയാണ് ഇന്ത്യന്‍ താരങ്ങളും ആരാധകരും കേള്‍ക്കാന്‍ അത്ര സുഖകരമല്ലാത്ത പ്രവചനവുമായി മുന്‍ ഇന്ത്യന്‍ താരം കപില്‍ ദേവ് രംഗത്തെത്തിയിരിക്കുന്നത്. 
 
ഇന്ത്യ ലോകകപ്പ് സെമിയിലെത്താന്‍ വെറും 30 ശതമാനം സാധ്യതയേ കാണുന്നുള്ളൂവെന്ന് കപില്‍ ദേവ് പറഞ്ഞു. ഓള്‍റൗണ്ടര്‍മാരാണ് എല്ലാ ടീമുകളുടേയും കരുത്ത്. ഹാര്‍ദിക് പാണ്ഡ്യയെ പോലൊരു താരം ഇന്ത്യക്ക് ഏറെ ഗുണകരമാകും. നല്ല ബൗളറും ബാറ്ററും ഫീല്‍ഡറുമാണ് പാണ്ഡ്യ. ആറാം ബൗളര്‍ ഓപ്ഷനായി രോഹിത് ശര്‍മയ്ക്ക് അദ്ദേഹത്തെ ഉപയോഗിക്കാമെന്നും കപില്‍ പറഞ്ഞു. 
 
' ട്വന്റി 20 ക്രിക്കറ്റില്‍ ജയിച്ചു നില്‍ക്കുന്ന ഒരു ടീം അടുത്ത കളിയില്‍ തോറ്റെന്ന് വരാം. ഇന്ത്യ ലോകകപ്പ് നേടാനുള്ള സാധ്യതകളെ കുറിച്ച് സംസാരിക്കുക ബുദ്ധിമുട്ടാണ്. ടോപ് ഫോറില്‍ ആശങ്കയുണ്ട്. എന്നെ സംബന്ധിച്ചിടുത്തോളം ഇന്ത്യ അവസാന നാലില്‍ എത്താന്‍ 30 ശതമാനം സാധ്യതയേ ഞാന്‍ കാണുന്നുള്ളൂ,' കപില്‍ ദേവ് പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍