കണ്ണടച്ചാൽ സിക്സർ മിസ്സാകും, സിക്കിമിനെതിരെ ബറോഡ അടിച്ചുകൂട്ടിയത് 37 സിക്സർ, ടി20യിലെ ഉയർന്ന ടീം ടോട്ടൽ!

അഭിറാം മനോഹർ
വ്യാഴം, 5 ഡിസം‌ബര്‍ 2024 (14:08 IST)
Baroda
ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറെന്ന റെക്കോര്‍ഡ് ഇനി ബറോഡയ്ക്ക് സ്വന്തം. സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തില്‍ സിക്കിമിനെതിരെ നിശ്ചിത 20 ഓവറില്‍ 349 റണ്‍സാണ് ബറോഡ അടിച്ചുകൂട്ടിയത്. ഇതോടെ ഒക്ടോബറില്‍ ഗാംബിയക്കെതിരെ സിംബാബ്വെ നേടിയ 344 റണ്‍സിന്റെ റെക്കോര്‍ഡ് പഴങ്കതയായി.
 
 മത്സരത്തില്‍ സിക്കിമിന്റെ പോരാട്ടം 7 വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സിന് അവസാനിച്ചതോടെ 263 റണ്‍സിന്റെ കൂറ്റന്‍ വിജയവും ബറോഡ സ്വന്തമാക്കി. സിക്കിമിനെതിരെ 51 പന്തില്‍ 15 സിക്‌സും 5 ഫോറും സഹിതം 134 റണ്‍സോടെ പുറത്താകാതെ നിന്ന ഭാനു പനിയയുടെ ബാറ്റിംഗാണ് ബറോഡയെ പടുകൂറ്റന്‍ സ്‌കോറിലേക്കെത്തിച്ചത്. മത്സരത്തില്‍ 37 സിക്‌സുകളാണ് ബറോഡ പറത്തിയത്. ഭാനുവിന്റെ സെഞ്ചുറിക്ക് പുറമെ അഭിമന്യൂ സിങ്,ശിവാലിക് വര്‍മ, വിഷ്ണു സോളങ്കി എന്നിവര്‍ അര്‍ധസെഞ്ചുറികളും കണ്ടെത്തി. 17 പന്തില്‍ 5 സിക്‌സും 4 ഫോറും സഹിതം 53 റണ്‍സാണ് അഭിമന്യൂ നേടിയത്. ശിവാലിക് 17 പന്തില്‍ 6 സിക്‌സും 3 ഫോറും സഹിതം 55 റണ്‍സും വിഷ്ണു സോളങ്കി 16 പന്തില്‍ 6 സിക്‌സൂം 2 ഫോറും സഹിതം 50 റണ്‍സും സ്വന്തമാക്കി. ഓപ്പണര്‍ ശാശ്വത് റാവത്ത് 16 പന്തില്‍ 4 സിക്‌സും 4 ഫോറും സഹിതം 43 റണ്‍സും നേടി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article